മംഗളൂരു > കാണാതായ പ്രമുഖ വ്യവസായി ബി എം മുംതാസ് അലി (52) യുടെ മരണവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. റഹ്മത്ത്, ഭർത്താവ് ഷുഹൈബ് എന്നിവരാണ് അറസ്റ്റിലായത്. കർണാടകത്തിലെ ബണ്ട്വാളയിൽ നിന്നാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരടക്കം 6 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. നഗ്നദൃശ്യങ്ങൾ കാണിച്ച് ഇവർ മുംതാസ് അലിയെ ഭീഷണിപ്പെടുത്തിയെന്നും പൊലീസ് പറയുന്നു.
കുളൂർ പാലത്തിന് ചുവട്ടിൽ നിന്ന് തിങ്കളാഴ്ചയാണ് മുംതാസ് അലിയുടെ മൃതദേഹം കണ്ടെത്തിയത്. കുളൂർ പാലത്തിന് സമീപം അപകടത്തിൽപ്പെട്ട നിലയിൽ മുംതാസ് അലിയുടെ കാർ കണ്ടെത്തിയിരുന്നു. തുടർന്ന് പ്രദേശവാസികൾ പൊലീസിനെ വിവരമറിയിച്ചു. തുടർന്നാണ് ഫാൽഗുനി പുഴയിൽ തിരച്ചിൽ ആരംഭിച്ചത്.
അലിയുടെ ഫോണും വാഹനത്തിന്റെ താക്കോലും പുഴയുടെ സമീപത്ത് നിന്ന് കണ്ടെത്തിയിരുന്നു. എൻഡിആർഎഫ് സംഘവും മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെയും സംഘവും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കോൺഗ്രസ് മുൻ എംഎൽഎ മൊഹിയൂദീൻ ബാവയുടെ സഹോദരനാണ് മുംതാസ് അലി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..