ജയ്പൂർ > രാജസ്ഥാനിൽ തെരഞ്ഞെടുപ്പിനിടെ പോളിങ് ഉദ്യോഗസ്ഥനെ തല്ലിയ സ്വതന്ത്ര സ്ഥാനാർഥി പിടിയിൽ. ഡിലോയ്- ഉനൈറ അസംബ്ലി മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർഥിയായ നരേഷ് മീണയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനിടെയായിരുന്നു സംഭവം. സബ് ഡിവിഷണൽ മജിസ്ട്രേറ്റ് അമിത് ചൗധരിയെയാണ് ഇയാൾ പരസ്യമായി തല്ലിയത്.
നാടകീയതയ്ക്കൊടുവിലാണ് നരേഷിനെ വൻ പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. സംഭവത്തെത്തുടർന്ന് നരേഷിന്റെ അനുയായികൾ പ്രദേശത്ത് അക്രമം അഴിച്ചുവിട്ടു. അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്ന് മനസിലായതിനെത്തുടർന്ന് നരേഷ് താൻ കീഴടങ്ങില്ലെന്നും പ്രവർത്തകരോട് പൊലീസിനെ വളയാനും ആവശ്യപ്പെട്ടു. തുടർന്നാണ് വൻ സന്നാഹത്തോടെ പൊലീസ് മീണയെ അറസ്റ്റ് ചെയ്തത്.
മീണ എസ്ഡിഎം അമിത് ചൗധരിയെ മർദിക്കുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാൽ എസ്ഡിഎം ബിജെപിക്ക് വോട്ട് ചെയ്യാൻ ജനങ്ങളെ നിർബന്ധിച്ചുവെന്നും അതിനാലാണ് താൻ മർദിച്ചതെന്നുമാണ് മീണയുടെ വാദം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..