16 September Monday

അഭിഭാഷകയെ ബലാത്സം​ഗം ചെയ്ത പൊലീസ് കോൺസ്റ്റബിൾ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Saturday Sep 7, 2024

റായ്പൂർ> ഛത്തീസ്​ഗഢിൽ അഭിഭാഷകയെ ബലാത്സം​ഗം ചെയ്ത പൊലീസ് കോൺസ്റ്റബിൾ അറസ്റ്റിൽ. ഛത്തീസ്​ഗഢിലെ റായ്പൂർ ചന്ദ്ഖുഡിയിലെ പൊലീസ് അക്കാദമിയിലെ കോൺ​സ്റ്റബിളായ ചന്ദ്രമണി ശർമ (29) ആണ് അറസ്റ്റിലായത്. യുവ അഭിഭാഷകയെ ഒറ്റപ്പെട്ട സ്ഥലത്തെത്തിച്ച് സെപ്തംബർ 4,5 തിയതികളിലായി രണ്ടു തവണ ബലാത്സം​ഗം ചെയ്തെന്നാണ് പരാതി.

ഭാരതീയ ന്യായ സംഹിതയിലെ (ബിഎൻഎസ്) ചില വ്യവസ്ഥകളെ കുറിച്ച് അറിയാനായി പ്രതിയുമായി ഫോണിൽ ബന്ധപ്പെട്ട അഭിഭാഷക രണ്ട് മാസം മുമ്പാണ് ഇയാളെ പരിചയപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. പരിചയപ്പെട്ടതിനെ തുടർന്ന്‌ കോൺ​സ്റ്റബിൾ അഭിഭാഷകയുടെ ഓഫീസിലെത്തുകയും പിന്നീട്, കാറിൽ തന്നോടൊപ്പം വരാൻ ആവശ്യപ്പെടുകയും ചെയ്തു.

നയാ റായ്പൂരിലെ ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോൾ മദ്യം കുടിക്കാൻ നിർബന്ധിക്കുകയും തുടർന്ന് ബലാത്സംഗം ചെയ്യുകയുമായിരുന്നു. പിന്നീട് ഒരു വാടക വീട്ടിൽവച്ചും  ബലാത്സംഗത്തിനിരയാക്കി.

സംഭവത്തിൽ പെൺകുട്ടിയുടെ പരാതിയിൽ കോൺ​സ്റ്റബിളിനെതിരെ പൊലീസ് ബലാത്സം​ഗക്കേസ് രജിസ്റ്റർ ചെയ്യ്‌തു. ബിഎൻസ് 62, 351(2) വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top