27 December Friday

നാഷണൽ കോൺഫറൻസ് എംഎൽഎ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Sunday Oct 27, 2024

photo credit:X

ശ്രീനഗർ> നാഷണൽ കോൺഫറൻസ് (എൻസി) എംഎൽഎ അറസ്റ്റിൽ. ബിജ്‌ബെഹറ എംഎൽഎയായ ബഷീർ അഹമ്മദ് വീരിയെയാണ്‌ ശ്രീനഗർ വിമാനത്താവളത്തിലെ സുരക്ഷാ സേന കസ്റ്റഡിയിലെടുത്തത്‌. അദ്ദേഹത്തിന്റെ കൈവശം വെടിയുണ്ടകൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയെന്ന്‌ ഉദ്യോഗസ്ഥർ പറഞ്ഞു.

എംഎൽഎയെ പൊലീസിന് കൈമാറി. ജമ്മുവിലേക്ക് പോകുകയായിരുന്ന വീരി വിമാനത്താവളത്തിലെ പതിവ് സുരക്ഷാ പരിശോധനയ്ക്കിടെയാണ് പിടിയിലായത്. എങ്ങനെയാണ് ഇദ്ദേഹത്തിന്റെ കൈവശം വെടിയുണ്ടകൾ എത്തിയതെന്ന് കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിതായി പൊലീസ്‌ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top