22 December Sunday

ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കണം: പിബി

സ്വന്തം ലേഖകന്‍Updated: Sunday Aug 11, 2024

ന്യൂഡല്‍ഹി> ഷെയ്ഖ് ഹസീന സര്‍ക്കാരിന്റെ പതനത്തിന് പിന്നാലെ ഹിന്ദു ആരാധനാലയങ്ങള്‍ക്ക് നേരെയും  ന്യൂനപക്ഷ സമുദായാംഗങ്ങള്‍ക്ക് നേരെയും ഉണ്ടായ ആക്രമണങ്ങളില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി സിപിഐ എം  പൊളീറ്റ്ബ്യൂറോ. സര്‍ക്കാരിന്റെ  പതനത്തിന്റെ ഫലമായുണ്ടായ അരാജക സാഹചര്യം  മുതലെടുക്കുന്ന മതമൗലികവാദികളാണ്  ന്യൂനപക്ഷ സമുദായത്തെ ലക്ഷ്യം വയ്ക്കുന്നത്.

ന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങളും വീടുകളും സ്ഥാപനങ്ങളും സംരക്ഷിക്കാന്‍ പുതുതായി അധികാരമേറ്റ ഇടക്കാല സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കണം. ഇതിനായി കേന്ദ്രസര്‍ക്കാര്‍ ബംഗ്ലാദേശ് അധികാരികളില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും പിബി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top