ശ്രീനഗർ> ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. ഒരു പതിറ്റാണ്ടിന് ശേഷമാണ് ജമ്മു കശ്‌മീർ വീണ്ടും നിയമസഭ തെരഞ്ഞെടുപ്പിലേക്ക് പോകുന്നത്. ആദ്യഘട്ടത്തിൽ 24 മണ്ഡലത്തിലേക്കുള്ള പോളിങാണ് തുടങ്ങിയിരിക്കുന്നത് രാവിലെ ഏഴിന് തുടങ്ങിയത്.
ഒമ്പത് വനിത സ്ഥാനാർഥികളടക്കം 219 പേരാണ് ജനവിധി തേടുന്നത്. 90പേർ സ്വതന്ത്ര സ്ഥാനാർഥികളാണ്. 23.27 ലക്ഷമാണ് വോട്ടർമാർ. പിർപാഞ്ചൽ പർവത നിരക്ക് ഇരുവശത്തുമുള്ള ഏഴുജില്ലകളിലാണ് 24 മണ്ഡലവും. ജമ്മു കശ്‌മീരിന്റെ പ്രത്യേകപദവി റദ്ദാക്കി കേന്ദ്രഭരണ പ്രദേശമാക്കിയതിന് ശേഷമുള്ള ആദ്യ നിയമസഭ തെരഞ്ഞെടുപ്പാണിത്. സൈന്യത്തിന് പുറമേ കേന്ദ്ര–-സംസ്ഥാന പൊലീസ് സേനകളും ത്രിതല സുരക്ഷയൊരുക്കുന്നു. സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം മുഹമ്മദ് യൂസഫ് തരിഗാമി നാലാംവിജയം തേടുന്ന കുൽഗാമിലും ഇന്നാണ് പോളിങ്. രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെയാണ് പോളിങ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..