23 December Monday

പൂജയെ തിരിച്ചുവിളിച്ച്‌ ഐഎഎസ്‌ അക്കാദമി

വെബ് ഡെസ്‌ക്‌Updated: Wednesday Jul 17, 2024


മുംബൈ
അധികാരദുർവിനിയോഗം നടത്തി വിവാദങ്ങൾ സൃഷ്‌ടിച്ച ഐഎഎസ്‌ ട്രെയ്‌നി പൂജ ഖേഡ്‌കറിനോട് പരിശീലനം നിർത്തി മടങ്ങിവരാൻ നിര്‍ദേശിച്ച് മുസൂറിയിലെ ഐഎഎസ്‌ അക്കാദമി. വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ചാണ്‌ പൂജ ഐഎഎസ്‌ നേടിയതെന്ന ആരോപണത്തിൽ അന്വേഷണം തുടരുകയാണ്. മഹാരാഷ്‌ട്ര വാഷിം ജില്ലയിലെ സബ്‌ കലക്‌ടറായി പരിശീലനം തുടരുകയായിരുന്ന പൂജയെ പരിശീലനത്തിൽ നിന്ന് സർക്കാർ ഒഴിവാക്കി. പൂജ സമർപ്പിച്ച നോൺ ക്രീമിലെയർ ഒബിസി സർട്ടിഫിക്കറ്റ്, കാഴ്‌ച വൈകല്യം ഉണ്ടെന്ന സർട്ടിഫിക്കറ്റ് എന്നിവയുടെ ആധികാരികയും പൊലീസ് പരിശോധിക്കുന്നു.

സ്വകാര്യ ആഡംബര കാറിൽ ചുവന്ന ബീക്കൺ ലൈറ്റ്‌ ഘടിപ്പിച്ചതിനും സർക്കാർ ബോർഡ്‌ വച്ചതിനും പൂജയുടെ വാഹനങ്ങൾ പൊലീസ്‌ പിടിച്ചെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top