23 December Monday

പൂജ ഖേഡ്കറിന്റെ ഐഎഎസ് തെറിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Sep 8, 2024

ന്യൂഡൽഹി > ഒബിസി, ഭിന്നശേഷി സർട്ടിഫിക്കറ്റുകൾ വ്യാജമായി നിർമിച്ചതാണെന്ന്‌ തെളിഞ്ഞതോടെ  മഹാരാഷ്‌ട്ര സ്വദേശി  പൂജ ഖേഡ്കറിനെ ഐഎഎസിൽനിന്ന്‌ പിരിച്ചുവിട്ടു. നിയമനം കഴിഞ്ഞമാസം യുപിഎസ്‌സി റദ്ദാക്കിയിരുന്നു. യുപിഎസ്‌സി പരീക്ഷ  എഴുതാൻ ആജീവനാന്ത വിലക്കുമുണ്ട്.

2023 ബാച്ച്‌ ഐഎഎസ്‌ ഉദ്യോഗസ്ഥയായിരുന്ന പൂജയ്‌ക്കെതിരെ ജൂണിൽ പുണെ കലക്ടർ സുഭാസ്‌ ദിവാസ്‌  മഹാരാഷ്‌ട്ര ചീഫ്‌ സെക്രട്ടറിക്ക്‌ കത്ത്‌ നൽകിയതോടെയാണ്‌ തട്ടിപ്പുകൾ പുറത്തുവന്നത്‌. മേൽത്തട്ട്‌ വിഭാഗത്തിലുള്ള പൂജ വ്യാജ സർട്ടിഫിക്കറ്റ്‌ വഴി സംവരണആനുകൂല്യം നേടിയെന്നും ഭിന്നശേഷി സർട്ടിഫിക്കറ്റിനായി ആൾമാറാട്ടം നടത്തിയെന്നും കണ്ടെത്തി.
വഞ്ചന, വ്യാജരേഖ ചമയ്‌ക്കൽ എന്നീ വകുപ്പുകൾ പ്രകാരം അവര്‍ക്കെതിരെ കേസെടുത്തിരുന്നു.പൂജ ഖേഡ്കറിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ അവരുടെ ബന്ധുക്കള്‍ നടത്തിയ നിരവധി തട്ടിപ്പുകളും പുറത്തുവന്നു. പൂജയുടെ അമ്മ തോക്കുചൂണ്ടി കര്‍ഷകരെ ഭീഷണിപ്പെടുത്തുന്ന വീഡിയോയും പുറത്തുവന്നിരുന്നു


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top