23 December Monday

പൂജ ഖേഡ്കറിന്റെ ഐഎഎസ് റദ്ദാക്കി

വെബ് ഡെസ്‌ക്‌Updated: Thursday Aug 1, 2024


ന്യൂഡൽഹി
അധികാരദുർവിനിയോഗം നടത്തി വിവാദങ്ങൾ സൃഷ്‌ടിച്ച പൂജ ഖേഡ്‌കറിന്റെ ഐഎഎസ്‌ റദ്ദാക്കി യുപിഎസ്‌സി. 2022 സിവിൽ സർവ്വീസ്‌ പരീക്ഷയുടെ അപേക്ഷയിൽ കൃത്രിമം നടത്തിയത് കണ്ടെത്തിയതിനെ  തുടർന്നാണ്‌ നടപടി. യുപിഎസ്‌സി നടത്തുന്ന എല്ലാ പരീക്ഷകളിൽ നിന്നും പൂജയെ വിലക്കി. പേര്‌, ഫോട്ടോ, ഒപ്പ്‌, ഇമെയിൽ, ഫോൺ നമ്പർ, വിലാസം, രക്ഷിതാക്കളുടെ പേര്‌ എന്നിവയിൽ കൃത്രിമം നടന്നതായി അന്വേഷണത്തിൽ കണ്ടെത്തി. ശാരീരിക വൈകല്യത്തിന്റെയും ഒബിസി സംവരണത്തിന്റെയും ആനുകൂല്യത്തിലാണ് പൂജ ഐഎഎസ്‌ നേടിയത്. സംവരണ ആനുകൂല്യം നേടായാണ്  പൂജ വ്യക്തിവിവരങ്ങളിൽ കൃത്രിമം കാണിച്ചതെന്ന്‌ അധികൃതർ അറിയിച്ചു.

യുപിഎസ്‌സിയുടെ നിർദ്ദേശത്തെ തുടർന്ന്‌ പൂജയ്‌ക്കെതിരെ ഡൽഹി പൊലീസ്‌ കേസെടുത്തു. പൂജയെ നേരത്തെ മഹാരാഷ്ട്ര സർക്കാരിന്റെ ജില്ലാ പരിശീലന പരിപാടിയിൽ നിന്ന് ഒഴിവാക്കിയിരുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top