24 November Sunday

സെൻസസ്‌ വൈകുന്നത്‌ ചോദ്യം ചെയ്‌തു; പ്രണബ്‌ സെൻ സമിതി പിരിച്ചുവിട്ട്‌ കേന്ദ്രം

സ്വന്തംലേഖകൻUpdated: Tuesday Sep 10, 2024

ന്യൂഡൽഹി> സെൻസസ്‌ വൈകുന്നത്‌ ചോദ്യം ചെയ്‌തിന്‌ പിന്നാലെ മുൻ ചീഫ് സ്റ്റാറ്റിസ്റ്റിഷ്യൻ പ്രണബ് സെൻ അധ്യക്ഷനായ സ്‌റ്റാൻഡിങ്‌  കമ്മിറ്റി പിരിച്ചുവിട്ട്‌ കേന്ദ്രസർക്കാർ. കഴിഞ്ഞ വർഷം ജൂലൈയിൽ രൂപീകരിച്ച 14 അംഗ സ്റ്റാൻഡിങ്‌ കമ്മിറ്റി ഓൺ സ്റ്റാറ്റിസ്റ്റിക്സ് ആണ്‌ പിരിച്ചുവിട്ടത്‌. 

ദേശീയ സാമ്പിൾ സർവേ ഏത്‌ രീതിയിൽ നടത്തണം, അവയുടെ സമീപനവും സ്ഥിതി വിവരക്കണക്കുകളുടെ കൃത്യതയും മെച്ചപ്പെടുത്തല്‍, പുതിയ സർവേകൾ  നിർദേശിക്കുക എന്നിവയായിരുന്നു ലക്ഷ്യം. കോവിഡ്‌ മൂലം 2021ൽ നീട്ടിവച്ച സെൻസസ്‌ നടപടി വൈകുന്നതില്‍ സമിതിയംഗങ്ങൾ യോഗങ്ങളിൽ കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു.

പുതിയ ജനസംഖ്യാകണക്കെടുപ്പിന്റെ അഭാവത്തില്‍ നടത്തുന്ന സാമ്പത്തിക സെൻസസും ഗാർഹിക സർവേകളും വിശ്വസനീയമല്ലെന്ന വിലയിരുത്തൽ  സമിതിക്കുണ്ടെന്ന് പ്രണബ് സെൻ  വെളിപ്പെടുത്തി. സമിതി പിരിച്ചുവിട്ടതായി ഇ–-മെയിൽ ലഭിച്ചെന്നും ഇതിന്റെ കാരണം വ്യക്തമാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.  
ദേശീയ സാമ്പിൾ സർവേകൾക്കായി പ്രധാനമന്ത്രിയുടെ ഓഫീസ്‌ ഇടപെട്ട്‌  അടുത്തിടെ ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ കമീഷൻ ചെയർമാൻ രാജീവ ലക്ഷ്മൺ അധ്യക്ഷനായി സ്റ്റിയറിങ്‌ കമ്മിറ്റി രൂപീകരിച്ചിരുന്നു. ഇരു സമിതിയ്ക്കും ഒരേ ലക്ഷ്യമാണെന്ന് അവകാശപ്പെട്ടാണ്‌ പ്രണബ്സെന്‍  അധ്യക്ഷനായസമിതി പിരിച്ചുവിട്ടത്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top