22 December Sunday

രാഷ്ട്രീയ പാർടി രൂപീകരിച്ച്‌ പ്രശാന്ത്‌ കിഷോർ: പ്രഖ്യാപനം ഗാന്ധിജയന്തി ദിനത്തിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 24, 2024

പട്ന> തെരഞ്ഞെടുപ്പ്‌ തന്ത്രജ്ഞൻ പ്രശാന്ത്‌ കിഷോറിന്റെ നേതൃത്വത്തിലുള്ള രാഷ്ട്രീയ പാർടിയുടെ പ്രഖ്യാപനം ഒക്ടോബർ രണ്ട്‌ ഗാന്ധിജയന്തി ദിനത്തിൽ.  പട്ന വെറ്ററിനറി കോളജ് ഗ്രൗണ്ടിൽ വൻ റാലി സംഘടിപ്പിച്ചുകൊണ്ടാണ്‌ പാർടി പ്രഖ്യാപിക്കുക. ജൻ സുരാജ്  രാഷ്ട്രീയ പാർടി എന്നാണ്‌ പ്രശാന്ത്‌ കിഷോറിന്റെ പാർടിയുടെ പേര്‌.

നിലവിൽ  പാർടിക്കായി ഭരണഘടന തയാറാക്കുകയാണ്‌.  2025ൽ ബിഹാറിൽ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിനെ മുന്നിൽ കണ്ടാണ്‌ കിഷോറിന്റെ ഈ നീക്കം. ബീഹാറിലെ മുഴുവൻ സീറ്റുകളിലും ജൻ സുരാജ് രാഷ്ട്രീയ പാർടി മത്സരിക്കുമെന്ന്‌ പ്രശാന്ത് കിഷോർ പ്രഖ്യാപിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top