ന്യൂഡൽഹി > കേന്ദ്ര മുൻ ആരോഗ്യസെക്രട്ടറി പ്രീതി സുദാനെ യുപിഎസ്‌സി ചെയർപേഴ്‌സണായി നിയമിച്ചു. ആഗസ്ത് 1 മുതൽ പ്രീതി ചുമതലയേറ്റെടുക്കും. പുതിയ നിയമനത്തിന് രാഷ്ട്രപതി ദ്രൗപദി മുർമു അംഗീകാരം നൽകി. അടുത്തവർഷം ഏപ്രിൽ 29വരെയാണ് നിയമനം. യുപിഎസ്‌സി ചെയർമാനായിരുന്ന മനോജ് സോണി രാജിവച്ചതിനെത്തുടർന്നാണ് പ്രീതിയെ നിയമിച്ചത്.
2029 വരെ കാലാവധിയുണ്ടായിരുന്ന മനോജ് സോണി വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് രാജി വച്ചത്. ആന്ധ്രപ്രദേശ് കേഡറിൽ നിന്നുള്ള 1983 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയാണ് പ്രീതി സുദാൻ. വനിതാ-ശിശു വികസന, പ്രതിരോധ മന്ത്രാലയത്തിലും ഭക്ഷ്യ പൊതുവിതരണ വകുപ്പ് സെക്രട്ടറിയായും ലോകബാങ്കിന്റെ കൺസൽട്ടന്റായും പ്രവർത്തിച്ചിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..