30 October Wednesday

ആശുപത്രിയിൽ പോകാൻ അവധി നൽകിയില്ല; ഒഡിഷയിൽ ശിശുക്ഷേമ സമിതി ജീവനക്കാരിക്ക് കുഞ്ഞിനെ നഷ്ടപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Wednesday Oct 30, 2024

പ്രതീകാത്മകചിത്രം

ഭുവനേശ്വർ > ആശുപത്രിയിൽ പോകാൻ ലീവ് നൽകാത്തതിനെത്തുടർന്ന് ഒഡിഷയിൽ ശിശുക്ഷേമ സമിതിയിലെ ​ഗർഭിണിയായ ജീവനക്കാരിക്ക് കുഞ്ഞിനെ നഷ്ടപ്പെട്ടതായി പരാതി. യുവതി ഏഴു മാസം ​ഗർഭിണിയായിരുന്നപ്പോഴാണ് സംഭവം നടന്നത്. ഓഫീസിൽ ജോലി ചെയ്യുന്നതിനിടെ വേദന അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിൽ പോകാൻ യുവതി സഹായം ചോദിച്ചിരുന്നു. എന്നാൽ ചൈൽഡ് ഡവലപ്മെന്റ് പ്രോജക്ട് ഓഫീസറായ സ്നേഹലത സാഹോ യുവതിക്ക് അവധി നിഷേധിച്ചു.

ആശുപത്രിയിലെത്തിക്കാനുള്ള സഹായങ്ങളും ചെയ്തു നൽകിയില്ല. വേദന വർധിച്ചതോടെ യുവതി വീട്ടുകാരെ വിളിച്ചുവരുത്തുകയായിരുന്നു. വീട്ടുകാരെത്തി യുവതിയെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ​ഗർഭസ്ഥ ശിശു മരിച്ചിരുന്നു. തുടർന്നാണ് യുവതി പരാതി നൽകിയത്. സ്നേഹലത തന്നെ നിരന്തരമായി സമ്മർദ്ദത്തിലാക്കിയിരുന്നെന്നും ​ഗർഭിണിയായ ശേഷം ബുദ്ധിമുട്ടിക്കുന്നത് വർധിപ്പിച്ചുവെന്നും യുവതി പരാതിയിൽ പറയുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് ഒഡിഷ സർക്കാർ വ്യക്തമാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top