ബംഗളൂരൂ > പിതാവിന്റെ ഭൂമിയില്‍ കൃഷിചെയ്യണമെന്ന് അപേക്ഷയിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നയാള്‍ക്ക് പരോള്‍ അനുവദിച്ച് കര്‍ണാടക ഹൈക്കോടതി. കൊലക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന സിദിദേവരഹള്ളി സ്വദേശി ചന്ദ്രക്കാണ് കോടതി 90 ദിവസം പരോള്‍ അനുവദിച്ചത്.
കൃഷി ചെയ്യാൻ കുടുംബത്തില്‍ പുരുഷ അംഗമില്ലെന്ന് കാണിച്ചാണ് പരോളിന് കോടതിയെ സമീപിച്ചത്. 11 വര്‍ഷത്തിലേറെയായി ഹര്‍ജിക്കാരന്‍ ജയിലിലാണ്. നേരത്തെ ഒരിക്കല്‍ പോലും ചന്ദ്ര പരോളില്‍ പുറത്ത് പോയിട്ടില്ല. എല്ലാ ആഴ്ചയിലും ഹര്‍ജിക്കാരന്‍ അധികാരപരിധിയിലുള്ള പൊലീസ് സ്റ്റേഷനില്‍ ഹാജര്‍ രേഖപ്പെടുത്തണമെന്നും പരോള്‍ സമയത്ത് നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടരുതെന്ന് തുടങ്ങി നിരവധി വ്യവസ്ഥകളോടെയാണ് കോടതി പരോൾ അനുവദിച്ചിരിക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..