27 December Friday

‘പ്രോബ 3' ഉപഗ്രഹങ്ങള്‍
 ഇന്ത്യയിലേക്ക് പുറപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Sunday Nov 3, 2024


പാരിസ്‌
യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ പ്രോബ- 3 ദൗത്യ പേടകങ്ങൾവിക്ഷേപണത്തിനായി  ഇന്ത്യയിലേക്ക് പുറപ്പെട്ടു. കൃത്രിമമായി സൂര്യഗ്രഹണം സൃഷ്ടിച്ച് സൂര്യന്റെ കൊറോണയെക്കുറിച്ച് പഠിക്കാനായുള്ള ദൗത്യമാണിത്. ശ്രീഹരിക്കോട്ട സതീഷ് ധവാൻ ബഹിരാകാശ നിലയത്തിൽനിന്നാണ്  വിക്ഷേപിക്കുക. ഇതിനായി ബെൽജിയത്തിലുള്ള റെഡ് വയർ ബഹിരാകാശ കേന്ദ്രത്തിൽനിന്ന് പേടകം ഇന്ത്യയിലേക്ക് പുറപ്പെട്ടു.

പ്രോബ -3 ദൗത്യത്തിലെ രണ്ട് പേടകങ്ങൾ ഉപയോഗിച്ച് കൃത്രിമമായി സൂര്യഗ്രഹണം സൃഷ്ടിക്കും. ഒരു പേടകത്തിന് മുന്നിൽ മറ്റൊരു പേടകം സ്ഥാപിച്ചാണ് ഇത് സാധ്യമാക്കുക. സൂര്യന്റെ ചുറ്റുമുള്ള ആവരണവലയത്തെ അഥവാ കൊറോണയെ കൃത്യമായി നിരീക്ഷിക്കാൻ ഇതുവഴി സാധിക്കും. ഐഎസ്ആർഒയുടെ പിഎസ്എൽവി- എക്‌സ്എൽ റോക്കറ്റിലാണ് പ്രോബ-3 ഉപഗ്രഹങ്ങളെ വിക്ഷേപിക്കുക. ഡിസംബറിലാണ്‌ വിക്ഷേപണം


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top