26 December Thursday

യുപി ഷാഹി ജുമാ മസ്ജിദ് സർവേക്കിടെ പ്രതിഷേധം; പ്രദേശത്ത് സംഘർഷാവസ്ഥ

വെബ് ഡെസ്‌ക്‌Updated: Sunday Nov 24, 2024

ലഖ്നൗ > ഉത്തർപ്രദേശിലെ സംഭാൽ ജില്ലയിൽ ഷാഹി ജുമാ മസ്ജിദ് സർവേക്കിടെ സം​ഘർഷം. സർവേ നടത്തുന്നതിനായി എത്തിയ സംഘത്തിന് നേരെ കല്ലേറുണ്ടായി. തുടർന്ന് പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടി. മുഗൾ കാലഘട്ടത്തിലെ മസ്ജിദിന്റെ പരിശോധനയ്ക്കെത്തിയവർക്ക് നേരെയായിരുന്നു പ്രദേശ വാസികളുടെ പ്രതിഷേധം. സ്ഥലത്ത് സംഘർഷാവസ്ഥ തുടരുകയാണ്. 

സംഭൽ പട്ടണത്തിലെ പ്രശസ്തമായ ചന്ദൗസി ഷാഹി ജമാ മസ്ജിദ്‌ ക്ഷേത്രം തകർത്ത് നിർമ്മിച്ചതാണെന്ന വാദത്തിൽ പരിശോധന നടത്താൻ  കഴിഞ്ഞ ദിവസം ജില്ലാകോടതി ഉത്തരവിട്ടിരുന്നു. തർക്കസ്ഥലത്ത് രണ്ടാമത്തെ സർവേ നടത്താൻ അഡ്വക്കേറ്റ് കമ്മീഷണർ എത്തിയപ്പോഴാണ് ജനം തടിച്ചുകൂടിയത്. കോടതി നിയോഗിച്ച കമ്മീഷണറും മറ്റ് ആറ് അംഗങ്ങളുമുൾപ്പെട്ട സംഘമാണ് പരിശോധനയ്ക്കെത്തിയത്.

ജുമാമസ്ജിദ് ഹരിഹർ ക്ഷേത്രമാണെന്നും ക്ഷേത്രം തകർത്താണ് മസ്ജിദ് നിർമ്മിച്ചതെന്നും അവകാശപ്പെട്ട്  ഋഷിരാജ് ഗിരി എന്ന വ്യക്തി നൽകിയ അപേക്ഷയിലാണ്‌ ജില്ലാ കോടതി നിയോഗിച്ച അഭിഭാഷക കമ്മീഷൻ സർവേ നടത്തിയത്‌. പള്ളിയുടെ സർവേ നടത്തി ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ കോടതി നിർദേശിച്ചിരുന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top