22 December Sunday

'മനുഷ്യജീവന്‌ ഒരു വിലയുമില്ലേ' സിദ്ധരാമയ്യയോട്‌ മലയാളികൾ

വെബ് ഡെസ്‌ക്‌Updated: Sunday Jul 21, 2024

ബം​ഗളൂരു > കർണാടകത്തിലെ അങ്കോളയിൽ മണ്ണിടിച്ചിലി‍ൽ കാണാതായ അർജുന്‌ വേണ്ടിയുള്ള  രക്ഷാപ്രവർത്തനത്തിലുള്ള കർണാടക സർക്കാറിന്റെ അലംഭാവത്തിൽ പ്രതിഷേധവുമായി മലയാളികൾ.  മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഫെയ്സ്‌ബുക്ക്‌ പോസ്റ്റിനു താഴെയാണ്‌  # savearjun, #shamekarnatakagovt എന്ന ഹാഷ്‌ടാഗോടുകൂടിയ കമന്റുകളുമായി മലയാളികളുടെ പ്രതിഷേധം.


കേരളം അതിജീവിച്ച പ്രളയവും കവളപ്പാറ ദുരന്തവും ഉദ്ദാഹരിച്ചാണ്‌ മലയാളികളുടെ കമന്റുകൾ. അപകടം നടന്ന് ആറ്‌ ദിവസമായിട്ടും രക്ഷാപ്രവർത്തനം മന്ദ​ഗതിയിലാണ് പുരോ​ഗമിക്കുന്നക്കുന്നത്‌. റോഡിലെ മണ്ണ് മാത്രമാണ് നീക്കുന്നത്. ദേശീയപാതയിലെ മണ്ണ് നീക്കി ​ഗതാ​ഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമം മാത്രമാണ് നടത്തുന്നതെന്ന് ജനങ്ങൾ ആരോപിച്ചതിനു പിന്നാലെയാണ്‌ സിദ്ധരാമയ്യയുടെ ഫേസ്‌ബുക്ക്‌ കുറിപ്പുകൾക്ക്‌ താഴെ പ്രതിഷേധവുമായി ആളുകൾ എത്തിയിരിക്കുന്നത്‌ .
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top