22 December Sunday

പിഎസ്‌എഫ്‌ നിരോധനം കേന്ദ്രം പിൻവലിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Sep 17, 2024


ന്യൂഡൽഹി
ടാറ്റ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ സോഷ്യൽ സയൻസസിൽ (ടിസ്സ്‌) എസ്‌എഫ്‌ഐ അഫിലിയേറ്റഡ്‌ സംഘടനയായ പുരോഗമന വിദ്യാർഥി ഫോറത്തിനുള്ള (പിഎസ്‌എഫ്‌) നിരോധനം കേന്ദ്ര സർക്കാർ പിൻവലിച്ചു. നിരോധനത്തിന്‌ പിന്നാലെ നടപ്പാക്കിയ വിവാദമായ പെരുമാറ്റച്ചട്ടവും പിൻവലിച്ചിട്ടുണ്ട്‌. സർവകലാശാലയുടെയും മോദി സർക്കാരിന്റെയും വിദ്യാഭ്യാസവിരുദ്ധ നയങ്ങൾക്കെതിരെ ശക്തമായ പ്രക്ഷോഭം തുടരുന്നതിനിടെ ആഗസ്‌ത്‌ 19നാണ്‌ പിഎസ്‌എഫിനെ നിരോധിച്ചത്‌.

സ്ഥാപനത്തിന്റെ പ്രവർത്തനം തടസപ്പെടുത്തുന്നു, വിദ്യാർഥികളെ വഴിതെറ്റിക്കുന്നു തുടങ്ങിയ വിചിത്ര ആരോപണങ്ങൾ ഉന്നയിച്ചായിരുന്നു കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ ചെയർമാനായ ടിസ്സ്‌ രജിസ്‌ട്രാറുടെ നടപടി. ഈ വർഷം ആദ്യം ഡൽഹിയിൽ ഐക്യ വിദ്യാർഥി മുന്നണി നടത്തിയ പാർലമെന്റ്‌ മാർച്ചിൽ ബിജെപിയെ വിമർശിച്ചതിന്റെ പേരിൽ എസ്‌എഫ്‌ഐ കേന്ദ്രകമ്മിറ്റിയംഗവും പിഎസ്‌എഫ്‌ നേതാവും പിഎച്ച്‌ഡി വിദ്യാർഥിയുമായ കൽപ്പറ്റ സ്വദേശി രാമദാസ്‌ പ്രിനി ശിവാനന്ദനെ മുംബൈ ടിസ്സ്‌ രണ്ടുവർഷത്തേക്ക്‌ പുറത്താക്കിയിരുന്നു. നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട്‌ ക്യാമ്പസിൽ പ്രക്ഷോഭം പ്രഖ്യാപിച്ചതിനു പിന്നാലെയായിരുന്നു പിഎസ്‌എഫിന്‌ നിരോധനം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top