17 September Tuesday

'തന്നെ അയോഗ്യയാക്കാന്‍ യുപിഎസ് സിക്ക് കഴിയില്ല'; പൂജ ഖേദ്കര്‍

വെബ് ഡെസ്‌ക്‌Updated: Thursday Aug 29, 2024

ന്യൂഡല്‍ഹി> തന്നെ അയോഗ്യയാക്കാന്‍ യുപിഎസ് സിക്ക് കഴിയില്ലെന്ന് മുന്‍ ഐഎഎസ് ട്രെയിനി പൂജ ഖേദ്കര്‍. ഒബിസി സംവരണം വ്യാജമായുണ്ടാക്കി വൈകല്യാനുകൂലം നേടി കബളിപ്പിച്ചു എന്ന കേസില്‍ അന്വേഷണം നേരിടുന്നതിന് പിന്നാലെയാണ് പൂജയുടെ പ്രതിരണം.

 സിവില്‍ സര്‍വീസ് പരീക്ഷ നടത്തുന്ന യുപിസ് സിക്ക് തന്നെ അയോഗ്യയാക്കാന്‍ കഴിയില്ലെന്ന് പൂജ ഹൈക്കോടതിയില്‍ പറഞ്ഞു. കഴിഞ്ഞ മാസം യുപിഎസ്‌സി പൂജയെ പുറത്താക്കുകയും ഭാവി പരീക്ഷകളില്‍ നിന്നും വിലക്കുകയും ചെയ്തിരുന്നു. 2022 ലെ പരീക്ഷയില്‍ തെറ്റായ വിവരങ്ങള്‍ ആപ്ലിക്കേഷന്‍ ഫോമില്‍ ചേര്‍ത്ത് സംവരണ ആനുകൂല്യം നേടാന്‍  പൂജ ശ്രമിച്ചതായി കമ്മീഷന്‍ കണ്ടെത്തിയതിന് പിന്നാലെയായിരുന്നു നടപടി

 ' ഒരിക്കല്‍ പ്രൊബേഷനറി ഓഫീസറായി തെരഞ്ഞെടുത്ത് നിയമിച്ചാല്‍ യുപിഎസ്‌സിക്ക് ആ വ്യക്തിയെ അയോഗ്യയാക്കാന്‍ കഴിയില്ല'- അവര്‍ പറഞ്ഞു.  ക്രിമിനല്‍ കേസില്‍ മുന്‍കൂര്‍ ജാമ്യമെടുക്കുന്നതിനായി കോടതിയിലെത്തിയപ്പോഴായിരുന്നു പരാമര്‍ശം. പോഴ്‌സണല്‍ ആന്റ് ട്രെയിനിംഗ് എന്ന കേന്ദ്രസര്‍ക്കാര്‍ വകുപ്പിന് മാത്രമെ തനിക്കെതിരെ നടപടി എടുക്കാനാകു എന്നും പൂജ കോടതിയില്‍ പറഞ്ഞു.

കാഴ്ചപരിമിതി ഉണ്ടെന്ന് അവകാശപ്പെട്ട് യുപിഎസ്സിക്ക് വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയയെന്ന കേസില്‍ പൂജക്കെതിരെ അന്വേഷണം നടക്കുകയാണ്. ഒബിസി നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റിന്റെ സാധുത ഉള്‍പ്പെടെ കേന്ദ്ര പഴ്‌സനല്‍ മന്ത്രാലയം അന്വേഷിക്കുന്നുണ്ട്. സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ 841 റാങ്ക് നേടിയാണ് പൂജ സര്‍വ്വീസില്‍ എത്തിയത്.

വ്യാജ സര്‍ട്ടിഫിക്കറ്റ് സംശയത്തെ തുടര്‍ന്ന് പൂജയെ, മസൂറിയിലെ ലാല്‍ ബഹദൂര്‍ ശാസ്ത്രി നാഷണല്‍ അക്കാദമി ഓഫ് അഡ്മിനിസ്ട്രേഷനിലേക്ക് മടക്കി വിളിച്ചിരുന്നു. സ്വന്തമായി പ്രത്യേക ഓഫീസും, ഔദ്യോഗിക കാറും വേണമെന്ന പൂജ ഖേദ്കറിന്റെ ആവശ്യം വിവാദമാവുകയും ചെയ്തു. സ്വകാര്യ കാറില്‍ അനധികൃതമായി ബീക്കണ്‍ ലൈറ്റ് ഉപയോഗിച്ചത് ഉള്‍പ്പെടെയുള്ള കുറ്റങ്ങളില്‍ നടപടി നേരിടുകയും ചെയ്തു.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top