21 December Saturday

പുണെയിൽ ആഡംബര കാറിടിച്ച് ഡെലിവറി ഏജന്റ് മരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Oct 11, 2024

പുണെ > പുണെയിൽ ആഡംബര കാറിടിച്ച് ഡെലിവറി ഏജന്റ് മരിച്ചു. 3 പേർക്ക് പരിക്കേറ്റു. വ്യാഴം വൈകിട്ടായിരുന്നു അപകടം. ബൈക്കുകളിലേക്ക് ഓഡി കാർ പാഞ്ഞുകയറുകയായിരുന്നു. അപകടശേഷം നിർത്താതെ പോയ വാഹനത്തെയും ഡ്രൈവറെയും പൊലീസ് പിടികൂടി.

താഡി​ഗുട്ട ചൗക്കിൽ ഇന്നലെ രാത്രി 1.30നാണ് സംഭവം. ആദ്യം സ്കൂട്ടറിലാണ് കാറിടിച്ചത്. സ്കൂട്ടർ യാത്രികർ നിസാര പരിക്കുകളോടെ രക്ഷപെട്ടു. തുടർന്നാണ് സ്വി​ഗ്​ഗി ഡെലിവറി ഏജന്റായ റൗഫ് അക്ബർ ഷേഖിന്റെ ബൈക്കിലിടിച്ചത്. ​ഗുരുതരമായി പരിക്കേറ്റ റൗഫിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top