ന്യൂഡൽഹി > ഇസ്ലാമിക് സ്റ്റേറ്റ് ഭീകരനെ ഡൽഹിയിൽ അറസ്റ്റ് ചെയ്തു. ഐഎസിന്റെ പുണെ കേന്ദ്രീകരിച്ചുള്ള മൊഡ്യൂളിൽ പ്രവർത്തിക്കുന്ന റിസ്‌വാൻ അബ്‌ദുൾ ഹാജി അലി (35) യാണ് അറസ്റ്റിലായത്. ഡൽഹി പൊലീസിന്റെ സ്പെഷ്യൽ സെൽ ആണ് ഗംഗാ ബക്ഷ് മാർഗിലുള്ള ബയോഡൈവേഴ്സിറ്റി പാർക്കിനു സമീപത്തുനിന്നും റിസ്‌വാനെ അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് തോക്ക് അടക്കമുള്ള ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്.
ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) റിസ്‌വാനായി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. കണ്ടുപിടിക്കാൻ സഹായിക്കുന്നവർക്ക് 3 ലക്ഷം രൂപയും പാരിതോഷികമായി പ്രഖ്യാപിച്ചിരുന്നു. ഇന്നലെ രാത്രി 11ഓടെയാണ് റിസ്‌വാനെ പിടികൂടിയത്. യുഎപിഎ അടക്കം നിരവധി കേസുകൾ ഇയാൾക്കെതിരെയുണ്ട്. ഡൽഹി ദര്യഗഞ്ച് സ്വദേശിയാണ്. റിസ്‌വാൻ അടക്കമുള്ള 7 പേരെ എൻഐഎ പുണെ കേസുമായി ബന്ധപ്പെട്ട് മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ റിസ്‌വാൻ രക്ഷപെടുകയായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..