21 December Saturday

പഞ്ചാബ് ബിജെപി അധ്യക്ഷന്‍ "രാജിവച്ചു'

വെബ് ഡെസ്‌ക്‌Updated: Saturday Sep 28, 2024

ചണ്ഡീ​ഗഡ്
നേതൃത്വവുമായുള്ള ഭിന്നത അതിരൂക്ഷമായതോടെ പഞ്ചാബ് ബിജെപി അധ്യക്ഷൻ സുനിൽ കുമാര്‍ ജാഖര്‍ രാജിക്കത്തുനല്‍കി. സംസ്ഥാനത്ത് അടുത്തമാസം 15ന് തദ്ദേശ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ബിജെപിയെ പ്രതിസന്ധിയാലാക്കി സംസ്ഥാന അധ്യക്ഷന്‍ രാജിവയ്ക്കുന്നത്.

രാജിക്കത്ത്  നേതൃത്വത്തിന് സമര്‍പ്പിച്ചെങ്കിലും സ്വീകരിക്കാന്‍ തയാറായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. പഞ്ചാബ് കോണ്‍​ഗ്രസ് അധ്യക്ഷനായിരുന്ന ജാഖര്‍  2022ലാണ് ബിജെപിയിലെത്തിയത്. ജൂലൈയിലാണ് ബിജെപി സംസ്ഥാന അധ്യക്ഷനായി നിയമിച്ചത്.രാജിക്കാര്യത്തിൽ ഔദ്യോ​ഗിക സ്ഥിരീകരണം വന്നില്ലെങ്കിലും സംസ്ഥാന ബിജെപിയുടെ തെരഞ്ഞെടുപ്പ് പരിപാടികളില്‍ നിന്നടക്കം ജാഖര്‍ വിട്ടുനിൽക്കുന്നു.  സ്വതന്ത്രമായി  പ്രവര്‍ത്തിക്കാൻ അനുവദിക്കുന്നില്ലെന്നാണ് പരാതി.ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി പഞ്ചാബില്‍ വന്‍തോല്‍വി  ഏറ്റുവാങ്ങിയിരുന്നു. പിന്നാലെ,  തുടരാന്‍ താത്പര്യമില്ലെന്ന് ജാഖര്‍ അറിയിച്ചെന്നാണ് റിപ്പോര്‍ട്ട്. സെപ്തംബര്‍ 3ന് ബിജെപി സംസ്ഥാനകമ്മിറ്റി യോ​ഗത്തിലാണ് അവസാനം പങ്കെടുത്തത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top