26 December Thursday

ഖത്തർ ‐ തിരുവനന്തപുരം വിമാനം നാളെ പുറപ്പെടും

വെബ് ഡെസ്‌ക്‌Updated: Monday May 11, 2020

ന്യൂഡൽഹി> ഖത്തറിൽനിന്ന്​ തിരുവനന്തപുരത്തേക്കുള്ള വിമാനം ചൊവ്വാഴ്​ച ദോഹയിൽനിന്ന്​ പുറപ്പെടുമെന്ന്​ കേന്ദ്ര സർക്കാർ അറിയിച്ചു. ഞായറാഴ്​ച സർവിസ്​ നടത്തുമെന്ന്​ പറഞ്ഞിരു​ന്നുവെങ്കിലും അവസാനനിമിഷം മുടങ്ങുകയായിരുന്നു.  കഴിഞ്ഞദിവസം കോഴിക്കോ​ട്ടേക്ക്​ ആളുകളെ കൊണ്ടുവന്ന വിമാനമായിരുന്നു തിരുവനന്തപുരത്തേക്ക്​ സർവിസ്​ നടത്തേണ്ടിയിരുന്നത്​. എന്നാൽ, കരിപ്പൂരിൽനിന്ന്​ തിരിച്ച്​ ദോഹയിൽ ഇറങ്ങാൻ അനുമതി ലഭിക്കാത്തതിനാൽ സർവിസ്​ മുടങ്ങുകയായിരുന്നു.

സാ​ങ്കേതിക കാരണങ്ങളാലാണ്​ സർവിസ്​ മുടങ്ങിയതെന്ന്‌ സർക്കാർ വിശദീകരിച്ചു.  ഖത്തറിൽനിന്ന്​ കൂടുതൽ സർവിസുകൾ നടത്തുമെന്നും കേന്ദ്രം അറിയിച്ചു. പുരുഷൻമാരും ഗർഭിണികളടക്കം 96 സ്​ത്രീകളടക്കമുള്ള 181 യാത്രക്കാരാണ് ഞായറാഴ്​ച​ പോകേണ്ടിയിരുന്നത്​. ഇവർ ദോഹ വിമാനത്താവളത്തിൽ എത്തിയെങ്കിലും നിരാശരായി മടങ്ങുകയായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top