03 December Tuesday

അദാനിയെ അറസ്റ്റ് ചെയ്യണം; സംരക്ഷിക്കുന്നത് മോദിയെന്ന് രാഹുൽ ​ഗാന്ധി

വെബ് ഡെസ്‌ക്‌Updated: Thursday Nov 21, 2024

ന്യൂഡൽഹി> യുഎസ് കോടതി അഴിമതി കുറ്റം ചുമത്തിയ ഗൗതം അദാനിയെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്ന് രാഹുൽ ഗാന്ധി. അഴിമതി നടത്തിയ അദാനി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സംരക്ഷിണത്തിൽ ഇപ്പോഴും ഈ രാജ്യത്ത് സ്വതന്ത്രനായി നടക്കുകയാണെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു.

അദാനിയെ അറസ്റ്റ് ചെയ്താൽ അവസാനം നരേന്ദ്ര മോദിയുടെ പേര് പുറത്തുവരും. ബിജെപിയുടെ മുഴുവൻ ഫണ്ടിങ്ങും അദാനിയുടെ കൈകളിലാണ്. പ്രതിപക്ഷ നേതാവെന്ന നിലയിൽ താൻ ഈ വിഷയം ലോക്സഭയിൽ ഉന്നയിക്കുമെന്നും ജെപിസി അന്വേഷണം ആവശ്യപ്പെടുമെന്നും രാഹുൽ പറ‍ഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top