ന്യൂഡൽഹി
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ഇരട്ടപൗരത്വമുണ്ടെന്ന പരാതിയിൽ ഡിസംബർ 19നുള്ളിൽ തീരുമാനം അറിയിക്കാൻ അലഹബാദ് ഹൈക്കോടതി കേന്ദ്രസർക്കാരിന് നിർദേശം നൽകി. ബിജെപി നേതാവ് എസ് വിഘ്‌നേഷ് ശിശിർ നൽകിയ പരാതിയിൽ ആഭ്യന്തര മന്ത്രാലയത്തിനാണ് നിർദേശം. രാഹുലിന് ബ്രിട്ടീഷ് പൗരത്വമുണ്ടെന്നും അതുകൊണ്ട് അദ്ദേഹത്തിന്റെ ഇന്ത്യൻ പൗരത്വം റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് പരാതി. രാഹുലിന്റെ പൗരത്വത്തെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി നേരത്തെ ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. സമാനമായ ഹർജി അലഹബാദ് ഹൈക്കോടതി തീർപ്പാക്കിയശേഷം പരിഗണിക്കാമെന്നാണ് ഡൽഹി ഹൈക്കോടതി നിലപാട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..