22 December Sunday

ജാർഖണ്ഡിൽ ബിജെപി പണി തുടങ്ങി: ഹേമന്ത്‌ സോറന്റെ 
പ്രൈവറ്റ്‌ സെക്രട്ടറിയുടെ വീട്ടിൽ റെയ്‌ഡ്‌

വെബ് ഡെസ്‌ക്‌Updated: Sunday Nov 10, 2024

ന്യൂഡൽഹി> നിയമസഭ തെരഞ്ഞെടുപ്പ്‌ പ്രചാരണം അവസാനഘട്ടത്തിലേയ്‌ക്ക്‌ കടക്കവെ, ജാർഖണ്ഡ്‌ മുഖ്യമന്ത്രി ഹേമന്ത്‌ സോറന്റെ പ്രൈവറ്റ്‌ സെക്രട്ടറി സുനിൽ ശ്രീവാസ്‌തവയുടെ വീട്ടിലും ഇതര കേന്ദ്രങ്ങളിലും ആദായനികുതി വകുപ്പിന്റെ റെയ്‌ഡ്‌.

റാഞ്ചിയിൽ ഏഴിടത്തും ജംഷഡ്‌പുരിൽ ഒൻപത്‌ സ്ഥലത്തുമാണ്‌ റെയ്‌ഡ്‌ നടന്നത്‌. ഒക്ടോബർ 26ന്‌ റാഞ്ചി, ജംഷഡ്‌പുർ അടക്കമുള്ള നഗരങ്ങളിലെ 35 ഇടത്ത്‌ ആദായനികുതി വകുപ്പിന്റെ പരിശോധന നടന്നിരുന്നു. ജാർഖണ്ഡിൽ 13, 20 തീയതികളിലായാണ്‌ വോട്ടെടുപ്പ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top