22 November Friday

സുഹൃത്തിന് എറിഞ്ഞുകൊടുത്ത മഴക്കോട്ട് ഇലക്ട്രിക് ലൈനിൽ കുടുങ്ങി: ട്രെയിൻ ​ഗതാ​ഗതം മുടങ്ങിയത് അര മണിക്കൂർ

വെബ് ഡെസ്‌ക്‌Updated: Tuesday Jul 23, 2024

മുംബൈ > പ്ലാറ്റ്ഫോമിൽ ട്രെയിൻ കാത്തുനിന്ന സുഹൃത്തിന് എറിഞ്ഞുകൊടുത്ത മഴക്കോട്ട് കാരണം തകരാറിലായത് ട്രെയിൻ ​ഗതാഗതം. മുംബൈയിലെ ചർച്ച്​ഗേറ്റ് റെയിൽവേ സ്റ്റേഷനിലാണ് സംഭവം.

മഴ പെയ്തതിനെതുടർന്ന് മൂന്നാം പ്ലാറ്റ്ഫോമിൽ നിന്ന സുഹൃത്തിന് രണ്ടാം പ്ലാറ്റ്ഫോമിൽ നിന്ന വ്യക്തി മഴക്കോട്ട് എറിഞ്ഞുകൊടുത്തതാണ് പ്രശ്നത്തിനിടയാക്കിയത്. എന്നാല്‍ ഇത് പ്ലാറ്റ്‌ഫോമിന്റെ മേല്‍ക്കൂരയിലുള്ള റെയില്‍വേ ലൈനുകള്‍ക്കൊപ്പം കിടക്കുന്ന ഇലക്ട്രിക് വയറില്‍ കുടുങ്ങി. ഉടൻ തന്നെ ഉദ്യോ​ഗസ്ഥർ വൈദ്യുതി വിച്ഛേദിച്ചു. തുടര്‍ന്ന് നീളമുള്ള വടി കൊണ്ടുവന്ന് മഴക്കോട്ട് അവിടെ നിന്ന് എടുത്തുമാറ്റി. ഏ​കദേശം 30 മിനിറ്റോളം സമയമെടുത്താണ് കോട്ട് മാറ്റിയത്. ഇത്രയും നേരം ട്രെയിനുകൾ പിടിച്ചിടുകയും വൈകിയോടുകയും ചെയ്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top