22 December Sunday

ജ്വല്ലറിയിൽ മോഷണം; ഉടമ മോഷ്ടാക്കളുടെ വെടിയേറ്റ് മരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Aug 25, 2024

ജയ്പൂർ > രാജസ്ഥാനിലെ ജ്വല്ലറിയിൽ മോഷ്ടിക്കാനെത്തിയ സംഘത്തിന്റെ വെടിയേറ്റ് ഉടമ മരിച്ചു. മറ്റു രണ്ട് ജീവനക്കാർക്ക് പരിക്കേറ്റു. ഖൈർതാൽ-തിജാര ജില്ലയിലെ ഭിവാഡിയിൽ സെൻട്രൽ മാർക്കറ്റിൽ പ്രവർത്തിക്കുന്ന ജൂവലറിയിൽ വെള്ളിയാഴ്ച വൈകിട്ട് ഏഴരയോടെ ആയിരുന്നു സംഭവം. ഉടമ ജയ് സോണിയാണ് മരിച്ചത്.

കാറിലെത്തിയ കൊള്ളസംഘമാണ് ജൂവലറിയിലേക്ക് അതിക്രമിച്ച് കയറിയത്. ജയ് സോണി, സഹോദരൻ മധുസൂദനൻ സോണി, സുരക്ഷാജീവനക്കാരൻ എന്നിവരായിരുന്നു ഈ സമയം ജൂവലറിയിൽ ഉണ്ടായിരുന്നത്. ജീവനക്കാരെ തോക്കിൻമുനയിൽ നിർത്തിയ ശേഷം മോഷ്ടാക്കാൾ ആഭരണങ്ങൾ കൊള്ളയടിച്ചു. തുടർന്ന് രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ ജയ് മോഷ്ടാക്കളെ തടഞ്ഞു. ഇവർ ജയ് സോണിയെ വെടിവയ്ക്കുകയായിരുന്നുവെന്ന് മറ്റുള്ളവർ പറഞ്ഞു. ഉടൻ തന്നെ ജയ് സോണിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മോഷ്ടാക്കൾ ജ്വല്ലറിയിൽ അതിക്രമിച്ച് കയറുന്നതിന്റെയും വെടിയുതിർക്കുന്നതിന്റെയും ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top