20 December Friday

ജയ്പൂരിൽ രാസവസ്തു നിറച്ച ലോറി കൂട്ടിയിടിച്ച് അപകടം: വൻ തീപിടിത്തം, അഞ്ച് മരണം

വെബ് ഡെസ്‌ക്‌Updated: Friday Dec 20, 2024

ജയ്പുർ> രാജസ്ഥാനിലെ ജയ്പുരിൽ രാസവസ്തു നിറച്ച ലോറി മറ്റ് ട്രക്കുകളുമായി കൂട്ടിയിടിച്ചുയണ്ടായ അപകടത്തിൽ അഞ്ചു പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ജയ്പുർ-അജ്മിർ ദേശീയപാതയിൽ ബ്രാൻകോട്ട ഏരിയയിലുള്ള പെട്രോൾ പമ്പിന് മുന്നിൽ വെള്ളിയാഴ്ച പുലർച്ചെ 5.30നാണ് സംഭവം. കാറുകളും ലോറികളും ഉൾപ്പടെ നാൽപതോളം വാഹനങ്ങളാണ് കത്തിനശിച്ചത്.

രാസവസ്തു കയറ്റിവന്ന ലോറിയും മറ്റൊരു ട്രക്കും ആദ്യം കൂട്ടിയിടിച്ച് തീപ്പിടിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. 20 അ​ഗ്നിരക്ഷാ യൂണിറ്റുകളെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. പരിക്കേറ്റവർ ജയ്പുരിലെ സവായ് മാൻ സിങ് ആശുപത്രിയിൽ ചികിത്സയിലാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top