23 December Monday

പരിസ്ഥിതിപ്രവർത്തകൻ രാജേന്ദ്ര പച്ചൗരി അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Feb 14, 2020

ന്യൂഡൽഹി> പ്രമുഖ പരിസ്ഥിതിപ്രവർത്തകനും യുഎന്നിന്റെ രാജ്യാന്തര കാലാവസ്ഥാവ്യതിയാന സമിതി  (ഐപിസിസി) മുന്‍ അധ്യക്ഷനുമായ ഡോ. രാജേന്ദ്ര കെ പച്ചൗരി (79) അന്തരിച്ചു.

ഡൽഹിയിലെ ആശുപത്രിയിൽ  വ്യാഴാഴ്‌ചയായിരുന്നു അന്ത്യം. ഹൃദയശസ്ത്രക്രിയയെ തുടർന്ന്‌ ചികിത്സയിലായിരുന്നു. 2007ൽ ഐപിസിസി നൊബേൽ നേടുമ്പോൾ പച്ചൗരിയായിരുന്നു അധ്യക്ഷൻ. എന്നാല്‍ ലൈം​ഗികാരോപണം ഉയര്‍ന്നതോടെ 2015ൽ  രാജിവച്ചു.  ഡല്‍ഹിയിലെ എനർജി റിസർച്ച്‌ ഇൻസ്‌റ്റിറ്റ്യൂട്ട് (ടെറി) സ്ഥാപക ഡയറക്ടറാണ്.

യുഎസിൽനിന്ന്‌ ഇൻഡസ്‌ട്രിയൽ എൻജിനിയറിങ്ങിലും സാമ്പത്തികശാസ്‌ത്രത്തിലും ഡോക്ടറേറ്റുകൾ നേടിയ അദ്ദേഹം ഊർജം –-കാലാവസ്ഥ എന്നീ വിഷയങ്ങളിൽ 130ലേറെ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top