22 December Sunday

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെക്കുറിച്ച് അറിയില്ലെന്ന്‌ 
രജനീകാന്ത് ; തമിഴ് സിനിമയിൽ ലൈം​ഗിക ചൂഷണം ഇല്ലെന്ന് ജീവ

വെബ് ഡെസ്‌ക്‌Updated: Monday Sep 2, 2024


ചെന്നൈ
മലയാള സിനിമയിലെ ചൂഷണങ്ങള്‍ പുറത്തുകൊണ്ടുവന്ന ജസ്റ്റിസ് കെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെക്കുറിച്ച് അറിയില്ലെന്ന് തമിഴ് സൂപ്പര്‍ താരം രജനീകാന്ത്. ഹേമകമ്മിറ്റി റിപ്പോര്‍ട്ടിനെക്കുറിച്ചും തമിഴ്നാട്ടിലും സമാന നിലയിൽ കമ്മിറ്റി രൂപീകരിക്കണമെന്ന ആവശ്യത്തെക്കുറിച്ചും മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴായിരുന്നു മറുപടി. " എന്ത്? എനിക്ക് അതേക്കുറിച്ച് അറിയില്ല. ക്ഷമിക്കണം'. രജനീകാന്ത് പറഞ്ഞു.

തമിഴ് സിനിമയിൽ ലൈം​ഗിക ചൂഷണം ഇല്ലെന്ന് ജീവ
ലൈം​ഗിക ചൂഷണം തമിഴ് സിനിമയിലില്ലെന്നും അത് മലയാളത്തിലെ പ്രശ്നമാണെന്നും നടൻ ജീവ. മീ ടു രണ്ടാംഭാ​ഗമാണ് ഇപ്പോള്‍ നടക്കുന്നത്. സിനിമയിൽ ആരോ​ഗ്യകരമായ അന്തരീക്ഷമുണ്ടാവണം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെക്കുറിച്ച് ചോദിച്ച മാധ്യമപ്രര്‍ത്തകരോട് തേനിയിൽവച്ച്‌ പറഞ്ഞു. ജീവയും മാധ്യമപ്രവര്‍ത്തകരും തമ്മിൽ വാക്കുതര്‍ക്കവുമുണ്ടായി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top