22 December Sunday

ലൈംഗികാതിക്രമം ചെറുത്ത ഒന്നാം ക്ലാസുകാരിയെ കൊലപ്പെടുത്തി; സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 24, 2024

ഗുജറാത്ത് > ലൈംഗികാതിക്രമം ചെറുത്ത ഒന്നാം ക്ലാസുകാരിയെ കൊലപ്പെടുത്തിയ സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിലായി. ​ഗുജറാത്തിലെ ദാഹോഡിലാണ് സംഭവം. സ്കൂൾ പ്രിൻസിപ്പൽ ​ഗോവിന്ദ് നാട്ട് ആണ് അറസ്റ്റിലായത്. വ്യാഴാഴ്ച സ്കൂൾ പരിസരത്തുനിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രിൻസിപ്പൽ കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് കണ്ടെത്തിയത്. ലൈംഗികാതിക്രമം ചെറുത്തതിനെത്തുടർന്നായിരുന്നു കൊല. കുട്ടിയെ കൊലപ്പെടുത്തി മൃതദേഹം സ്കൂൾ കോമ്പൗണ്ടിൽ ഇപേക്ഷിച്ച ശേഷം ബാ​​ഗും പുസ്തകങ്ങളുമെല്ലാം ക്ലാസ് മുറിയിൽ വയ്ക്കുകയും ചെയ്തു. ശ്വാസം മുട്ടിച്ചാണ് കുട്ടിയെ കൊലപ്പെടുത്തിയത്.

​ഗോവിന്ദ് നാട്ടിനൊപ്പമാണ് കുട്ടി എന്നും സ്കൂളിലേക്ക് വന്നിരുന്നതെന്ന കുട്ടിയുടെ അമ്മയുടെ മൊഴിയാണ് നിർണായകമായത്. അന്വേഷിച്ചപ്പോൾ കുട്ടിയെ താൻ സ്കൂളിൽ വിട്ടുവെന്നും മറ്റ് ചില ആവശ്യങ്ങൾക്കായി പുറത്ത് പോയിരുന്നെന്നുമാണ് ഇയാൾ പറഞ്ഞത്. എന്നാൽ കൂടുതൽ ചോദ്യം ചെയ്തപ്പോൾ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top