28 December Saturday

പീഡനകേസിൽ ​ഗുർമീത് റാം റഹീമിന് 20 ദിവസം പരോൾ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 2, 2024

ചണ്ഡി​ഗഡ്> പീഡനകേസിൽ ശിക്ഷിക്കപ്പെട്ട വിവാദ ആൾദൈവം ​ഗുർമീത് റാം റഹീമിന് ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വീണ്ടും പരോൾ അനുവദിച്ചു. 20 ദിവസത്തെ പരോൾ ലഭിച്ച ​ഗുർമീത് സുനരിയ ജയിലിൽ നിന്ന് പുറത്തിറങ്ങി. ഹരിയാനയിൽ പ്രവേശിക്കരുത്, തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ പങ്കെടുക്കരുതടക്കമുള്ള നിബന്ധനയോടെയാണ് പരോൾ.

യുപി ഭാ​ഗ്പതിലെ ദേര സച്ച സൗദ ആസ്ഥാനത്ത് കഴിയും.  ഹരിയാനയിൽ നിരവധി അനുയായികളുള്ള ​ഗുർമീതിന് പരോൾ അനുവദിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് ഹരിയാനയിലെ ബിജെപി സർക്കാരിന്റെ ശ്രമമെന്ന് വിമർശം ശക്തമാണ്. പഞ്ചാബ് തിരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് 2022 ഫെബ്രുവരി ഏഴിന് മൂന്നാഴ്ച പരോൾ ലഭിച്ചിരുന്നു. ഒക്ടോബർ 5നാണ് ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ്.

അനുയായികളെ ബലാത്സം​ഗം ചെയ്ത കേസിൽ 2017ലാണ് 20 വർഷം ​ഗുർമീതിനെ ശിക്ഷിച്ചത്. നാലു വർഷത്തിനിടെ ഇത് 15ാം തവണയാണ് പരോൾ ലഭിക്കുന്നത്. കഴിഞ്ഞ ഒമ്പതുമാസത്തിനിടെ ഇത് മൂന്നാം തവണയാണ് പുറത്തിറങ്ങുന്നത്. ആ​ഗസ്റ്റിൽ 21 ദിവസം പരോൾ ലഭിച്ചിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top