22 December Sunday

​ഗേൾസ് ഹോസ്റ്റലിൽ പീഡനം: വാർഡന്റെ ഭർത്താവ് കസ്റ്റഡിയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 25, 2024

കൊൽക്കത്ത > കൊൽക്കത്തയിൽ പ്രവർത്തിച്ചു വരുന്ന ഗേൾസ് ഹോസ്റ്റലിൽ 4 പെൺകുട്ടികൾ പീഡനത്തിനിരയായി. സംഭവത്തിൽ ഹോസ്റ്റൽ വാർഡന്റെ ഭർത്താവടക്കം മൂന്നുപേർ പൊലീസ് പിടിയിൽ. പെൺകുട്ടികളെ കാണാനെത്തിയ രക്ഷിതാക്കളോട് കുട്ടികൾ വിവരം പറഞ്ഞതിനെ തുടർന്ന് ഞായറാഴ്ച രക്ഷിതാക്കൾ പൊലീസിൽ പരാതിപ്പെട്ടു.

അഞ്ച് പെൺകുട്ടികളുടെ രക്ഷിതാക്കളാണ് പരാതിനൽകിയത്. ഹോസ്റ്റലിലെ വിദ്യാർത്ഥിനികളെ ഇംഗ്ലീഷ് പഠിപ്പിക്കാനെത്തിയ അധ്യാപകനും മറ്റൊരാൾക്കും സംഭവത്തിൽ പങ്കുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായി. പെൺകുട്ടികളെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലാക്കി. കേസ് അന്വേഷണം പുരോ​ഗമിക്കുകയാണെന്ന് കൊൽക്കത്ത പൊലീസ് വിശദമാക്കി. പെൺകുട്ടികൾക്ക് സുരക്ഷ ഉറപ്പു വരുത്തുമെന്ന് പൊലീസ് വ്യക്തമാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top