30 December Monday

ഒമ്പത് വയസുകാരിയെ ബലാത്സംഗം ചെയ്തു; പ്രതി അറസ്റ്റില്‍

വെബ് ഡെസ്‌ക്‌Updated: Tuesday Sep 24, 2024

ഭോപ്പാല്‍
മധ്യപ്രദേശില്‍ ഒമ്പത് വയസുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതി അറസ്റ്റില്‍.  ബി.എന്‍.എസിലെ പോക്സോ വകുപ്പുകള്‍ പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്.മൊറേന ജില്ലയിലെ ഒരു ഗ്രാമത്തിലാണ് സംഭവം.


പൊലീസും പ്രാദേശിക ഭരണകൂടങ്ങളും പെണ്‍കുട്ടിയുടെ കുടുംബവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുകയും തീവ്രപരിചരണത്തിനായി ഐ.സി.യുവിലേക്ക് മാറ്റുകയും ചെയ്തുവെന്ന് മൊറേന പൊലീസ് പറഞ്ഞു.പെണ്‍കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും പൊലീസ് അറിയിച്ചു. രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്ന് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയും അഞ്ച് പൊലീസ് സംഘങ്ങളെ രൂപീകരിച്ച് പ്രതിയെ പിടികൂടുകയുമായിരുനെന്നും പൊലീസ് വ്യക്തമാക്കി.അതേസമയം ഇന്ത്യയില്‍ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരായ ലൈംഗികാതിക്രമങ്ങള്‍ ദിനംപ്രതി വര്‍ധിക്കുകയാണ്.

കൊല്‍ക്കത്തയിലെ ആര്‍.ജി കാര്‍ മെഡിക്കല്‍ കോളേജില്‍ യുവവനിതാ ഡോക്ട്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തോടെ രാജ്യത്തുടനീളമായി സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ പ്രതിഷേധം നടന്നിരുന്നു.

പ്രതിഷേധത്തെ തുടര്‍ന്ന് ബലാത്സംഗ കേസുകളിലെ പ്രതികള്‍ക്ക് വധിശിക്ഷ വിധിക്കാനുള്ള നിയമത്തിന് ബംഗാള്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കുകയുണ്ടായി. മഹാരാഷ്ട്ര ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ സമാനമായ ആവശ്യം മുന്നോട്ടുവെച്ചിട്ടുണ്ട്.





 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top