22 December Sunday

കെ സി വേണുഗോപാൽ രാജിവച്ച 
ഒഴിവിൽ ബിജെപി അംഗം രാജ്യസഭയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 28, 2024

image credit Ravneet Singh Bittu facebook


ജയ്‌പുർ
കേന്ദ്രസഹമന്ത്രി രവ്‌നീത്‌ സിങ് ബിട്ടു രാജസ്ഥാനിൽനിന്ന്‌ രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ രാജ്യസഭാ എംപി സ്ഥാനം രാജിവച്ചതിനെ തുടർന്ന്‌ നടന്ന തെരഞ്ഞെടുപ്പിലാണ്‌ ബിജെപി നേതാവുകൂടിയായ രവ്‌നീത്‌ സിങ് ബിട്ടു തെരഞ്ഞെടുക്കപ്പെട്ടത്‌.

രാജ്യസഭാ ഉപതെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ചൊവ്വാഴ്‌ച ആയിരുന്നു. പത്രിക നൽകിയ സ്വതന്ത്ര സ്ഥാനാർഥി ബബിത വാധ്വാനിയുടെ പത്രിക 22 ന് തള്ളിയിരുന്നു. ബിജെപിയുടെ ഡമ്മി സ്ഥാനാർഥിയും പത്രിക പിൻവലിച്ചതോടെയാണ്‌ രവ്‌നീത്‌ സിങ് ബിട്ടു എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്‌.  ഈ സീറ്റിന്റെ അംഗത്വ കാലാവധി 2026 ജൂൺ 21 വരെയാണ്. പ്രതിപക്ഷമായ കോൺഗ്രസ്‌ സ്ഥാനാർഥിയെ നിർത്തിയില്ല.

രാജ്യസഭയിൽ രണ്ട് വർഷംകൂടി കാലാവധി ശേഷിക്കെ ആലപ്പുഴയിൽനിന്ന്‌ പാർലമെന്റ്‌ സിറ്റിൽനിന്ന്‌ മത്സരിക്കുന്നതിനെതിരെ ശക്തമായ വിമർശനമുയർന്നിരുന്നു. കൈവശമുള്ള രാജ്യസഭാ സീറ്റ്‌ ബിജെപിക്ക്‌ നൽകുന്നത്‌ ഇന്ത്യ കൂട്ടായ്‌മയെ ദുർബലപ്പെടുത്തുകയേ ഉള്ളൂവെന്ന്‌ ആക്ഷേപവും ഉയര്‍ന്നു. കേരളത്തിൽനിന്നുള്ള കേന്ദ്രസഹമന്ത്രി ജോർജ്‌ കുര്യൻ മധ്യപ്രദേശിൽനിന്ന്‌ രാജ്യസഭയിലേക്ക്‌  തെരഞ്ഞെടുക്കപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top