21 November Thursday

​ഗായിക ശാരദ സിൻഹ അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Nov 6, 2024

ന്യൂഡൽഹി > പ്രശസ്ത നാടൻപാട്ട് ​ഗായികയും പദ്മഭൂഷൺ അവാർഡ് ജേതാവുമായ ശാരദ സിൻഹ (72) അന്തരിച്ചു. അർബുദത്തെത്തുടർന്ന് ഡൽഹി എയിംസിൽ ചികിത്സയിലായിരുന്നു. മരണവിവരം മകൻ അൻഷുമൻ സിൻഹ സ്ഥിരീകരിച്ചു. ഭോജ്പുരി നാടൻ ​ഗാനങ്ങളിലൂടെ പ്രശസ്തയായ വ്യക്തിയാണ് ശാരദ സിൻഹ.

ബിഹാർ സ്വദേശിനിയായ ശാരദ സിൻഹ മൈഥിലി, മ​ഗായ് ഭാഷകളിലും ​ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ഛത്ത് ഫെസ്റ്റിവലിൽ ശാരദ പാടിയിട്ടുള്ള പാട്ടുകൾ ഏറെ ജനപ്രിയമാണ്. മേനേ പ്യാർ കിയാ, ഹം ആപ്കെ ഹോ കോൻ എന്നീ ചിത്രങ്ങളിൽ പാടിയിട്ടുണ്ട്. അനുരാ​ഗ് കശ്യപിന്റെ ​ഗ്യാങ്സ് ഓഫ് വാസിപൂരിലെ ​ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പദ്മശ്രീയും സം​ഗീത നാടക അക്കാദമി അവാർഡും ലഭിച്ചിട്ടുണ്ട്. ആഴ്ചകൾ‌ക്കു മുമ്പാണ് ശാരദ സിൻഹയുടെ പങ്കാളി ബ്രജി കിഷോർ സിൻഹ അന്തരിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top