22 December Sunday

രേണുകാസ്വാമി വധം: നടൻ ദർശന്റെയും പവിത്രാ ​ഗൗഡയുടെയും ജാമ്യാപേക്ഷ തള്ളി

വെബ് ഡെസ്‌ക്‌Updated: Tuesday Oct 15, 2024

ബം​ഗളൂരൂ > രേണുകാസ്വാമി കൊലക്കേസില്‍ പ്രതികളായ കന്നട നടൻ ദർശന്റെയും പവിത്രയുടെയും ജാമ്യാപേക്ഷ ബം​ഗളൂരൂ സെഷൻസ് കോടതി തള്ളി. ജൂൺ 8ന് ചിത്രദുർഗ സ്വദേശി രേണുകസ്വാമിയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി ബം​ഗളൂരൂ കാമാക്ഷിപാളയിലെ കനാലിൽ തള്ളിയ കേസിലെ ജാമ്യാപേക്ഷയാണ് തള്ളിയത്.

കൊലപാതകം നടന്ന സ്ഥലത്തു നിന്ന് തനിക്കെതിരെ തെളിവുകളൊന്നും ലഭിച്ചില്ലെന്ന ദർശന്റെ വാദത്തെ പൊലീസ് എതിർത്തു. ​ദർശന്റെ ചെരുപ്പിൽനിന്ന് രേണുകസ്വാമിയുടെ രക്തക്കറ കണ്ടെത്തിയതടക്കമുള്ള സാങ്കേതിക തെളിവുകളും ദൃസാക്ഷി മൊഴികളും ഉണ്ടെന്ന് പൊലീസ് വാദിച്ചു. തുടർന്ന് സെഷൻസ് കോടതി ഇരുവരുടെയും ജാമ്യാപേക്ഷ തള്ളുകയായിരുന്നു. നടൻ ദർശൻ നിലവിൽ ബെല്ലാരി ജയിലിലാണ്. കേസിൽ ഒന്നാം പ്രതിയാണ് പവിത്ര ​ഗൗഡ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top