17 September Tuesday

രേണുകസ്വാമി വധം: പ്രതികളുടെ ജുഡീഷ്യൽ കസ്റ്റഡി നീട്ടി

വെബ് ഡെസ്‌ക്‌Updated: Monday Sep 9, 2024

ബം​ഗളൂരൂ > രേണുകസ്വാമി വധക്കേസിൽ കന്നഡ നടൻ ദർശൻ ഉൾപ്പെടെയുള്ളവരുടെ ജുഡീഷ്യൽ കസ്റ്റഡി നീട്ടി. കേസിലെ 14 പ്രതികളുടെ കസ്റ്റഡി കാലാവധിയാണ് സെപ്റ്റംബർ 12 വരെയാണ് നീട്ടിയത്. പ്രതികളെ സംസ്ഥാനത്തെ വിവിധ ജയിലുകളിൽ നിന്ന് വിഡിയോ കോൺഫറൻസ് വഴി 24-ാം അഡീഷനൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി. 3,991 പേജുള്ള പ്രാഥമിക കുറ്റപത്രമാണ് പൊലീസ് കോടതിയിൽ സമർപ്പിച്ചത്.

പരപ്പന അഗ്രഹാര ജയിലിൽ സുഖവാസം നയിച്ചിരുന്ന ​ദർശന്റെ ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അതിനാൽ ബല്ലാരി ജയിലിലേക്ക് മാറ്റുകയായിരുന്നു. ജയിലില്‍ ദര്‍ശന് പ്രത്യേക പരിഗണന ലഭിച്ചതില്‍ അന്വേഷണം നടത്താനും സര്‍ക്കാര്‍ ഉത്തരവുണ്ട്.

നടന്‍ ദര്‍ശനും പവിത്ര ഗൗഡയും ഉള്‍പ്പെടെ ആകെ 17 പ്രതികളാണ് കൊലക്കേസില്‍ അറസ്റ്റിലായത്. പവിത്ര ഗൗഡക്കെതിരെ സാമൂഹികമാധ്യമത്തില്‍ അശ്ലീല കമന്റിട്ടതിന് ചിത്രദുര്‍ഗ സ്വദേശിയായ രേണുകസ്വാമിയെ നടൻ ദർശനും കൂട്ടാളികളും ചേര്‍ന്ന് കൊലപ്പെടുത്തി എന്നാണ് കേസ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top