23 December Monday

നവരാത്രിയോടനുബന്ധിച്ച് കാൻ്റീൻ മെനുവിൽ നിയന്ത്രണം; സുപ്രീം കോടതി അഭിഭാഷകർ പ്രതിഷേധത്തിൽ

വെബ് ഡെസ്‌ക്‌Updated: Friday Oct 4, 2024

ഡൽഹി > ഒമ്പതു ദിവസം നീണ്ടു നിൽക്കുന്ന നവരാത്രി ഉത്സവത്തിന്റെ ഭാ​ഗമായി സുപ്രീം കോടതി കാന്റീൻ മെനുവിൽ പരിഷ്കാരം. മെനുവിൽ ഉള്ളി, വെളുത്തുള്ളി, പയർവർഗ്ഗങ്ങൾ, ധാന്യങ്ങൾ എന്നിവ ഉപയോഗിച്ച് തയ്യാറാക്കിയ മാംസാഹാരങ്ങളും ഭക്ഷണവും ഇല്ല. ഇതിനെതിരെ സുപ്രീംകോടതി അഭിഭാഷകർ പ്രതിഷേധം ശക്തമാക്കി. ഭാവിയിൽ ​ഗുരുതര പ്രശ്നമായേക്കാവുന്ന തീരുമാനം പിൻ വലിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധക്കാർ, ബാർ അസോസിയേഷൻ (എസ്‍സിബിഎ) പ്രസിഡന്റിനും സുപ്രീം കോടതി അഡ്വക്കേറ്റ്സ് ഓൺ റെക്കോർഡ് അസോസിയേഷനും (എസ്‍സിഎഒആർഎ) കത്തയച്ചു.

വർഷങ്ങളായി സുപ്രീം കോടതിയിൽ നവരാത്രി ആഘോഷങ്ങൾ നടക്കുന്നതാണ്. എന്നാൽ ഇതാദ്യമായാണ് കാന്റീനിൽ നവരാത്രി ഭക്ഷണമേ നൽകൂ എന്ന പ്രഖ്യാപനം. ഇത് ശരിയായ നടപടിയല്ല എന്നാണ് പ്രതിഷേധിക്കുന്ന അഭിഭാഷകരുടെ വാദം.

ചിലരുടെ ആ​ഗ്രഹങ്ങൾ നിറവേറ്റുന്നതിനായി നോൺ-വെജിറ്റേറിയൻ ഭക്ഷണം നൽകാതിരിക്കുന്നത് ഇന്ത്യയുടെ ബഹുസ്വരതയ്ക്ക് യോജിച്ചതല്ല. അതിനാൽ കാന്റീൻ സാധാരണ മെനുവിലേക്ക് പുനസ്ഥാപിക്കണമെന്നും അഭിഭാഷകർ അഭിപ്രായപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top