20 November Wednesday

രേവന്ത്‌ റെഡ്ഡിക്ക്‌ 
സുപ്രീംകോടതിയുടെ രൂക്ഷവിമർശം

വെബ് ഡെസ്‌ക്‌Updated: Friday Aug 30, 2024

image credit revant reddy facebook


ന്യൂഡൽഹി
ഡൽഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ ബിആർഎസ്‌ നേതാവ്‌ കെ കവിതയ്‌ക്ക്‌ ജാമ്യം ലഭിച്ചതിനെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ക്ക്  തെലങ്കാന മുഖ്യമന്ത്രിയും കോൺഗ്രസ്‌ നേതാവുമായ രേവന്ത്‌ റെഡ്ഡിക്ക്‌ സുപ്രീംകോടതിയുടെ രൂക്ഷവിമർശം.   ബിആർഎസും ബിജെപിയും തമ്മിലുണ്ടാക്കിയ കരാറിന്റെ ഭാഗമായാണ്‌  ജാമ്യം കിട്ടിയതെന്നായിരുന്നു പരാമർശം. വ്യാഴാഴ്‌ച രേവന്ത്‌ റെഡ്ഡിക്ക്‌ എതിരായ  കേസ്‌ പരിഗണിക്കവെയാണ്  മൂന്നംഗബെഞ്ച്‌ വിവാദപരാമർശത്തെ വിമർശിച്ചത്.

‘ഉത്തരവാദിത്വമുള്ള മുഖ്യമന്ത്രിയിൽനിന്ന്‌ ഇത്തരം പരാമർശങ്ങൾ പ്രതീക്ഷിച്ചില്ല. ഏതെങ്കിലും രാഷ്ട്രീയപാർടിയുമായി ചർച്ച നടത്തിയശേഷമാണ്‌ പരമോന്നതകോടതി ഏതെങ്കിലും കേസിൽ ഉത്തരവ്‌ പുറപ്പെടുവിക്കുന്നതെന്ന്‌ നിങ്ങൾ കരുതുന്നുണ്ടോ? ഇതാണ്‌ നിങ്ങളുടെ മനോഭാവമെങ്കിൽ ഈ രാജ്യത്തെ പരമോന്നതകോടതിയിൽ നിങ്ങൾക്ക്‌ വിശ്വാസമില്ലെന്നാണ്‌ അർഥം’–- ജസ്റ്റിസ്‌ ഭൂഷൺ ആർ ഗവായ്‌ അധ്യക്ഷനായ മൂന്നംഗബെഞ്ച്‌ തെലങ്കാന സർക്കാരിന്‌ വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾ റോഹ്‌തഗിയോട്‌ തുറന്നടിച്ചു.   കേസിൽ അഞ്ചുമാസം തടവിലായിരുന്ന കെ കവിതയ്‌ക്ക്‌ ചൊവ്വാഴ്‌ചയാണ്‌ സുപ്രീംകോടതി ജാമ്യം അനുവദിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top