കൊൽക്കത്ത > കൊൽക്കത്ത ആർജി കർ മെഡിക്കൽ കോളേജിൽ ഡോക്ടർമാർ വീണ്ടും സമരത്തിലേക്ക്. കോളേജിലെ യുവഡോക്ടർ ക്രൂരബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രധാന പ്രതികൾക്ക് ജാമ്യം ലഭിച്ചതിനെത്തുടർന്നാണ് ഡോക്ടർമാർ വീണ്ടും സമരത്തിനിറങ്ങുന്നത്.
മെഡിക്കൽ കോളേജ് കേസിൽ മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷ്, പൊലീസ് സ്റ്റേഷൻ ഓഫിസർ ഇൻ ചാർജ് അഭിജിത് മണ്ഡൽ എന്നിവർക്കാണ് കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചത്. 90 ദിവസം കഴിഞ്ഞിട്ടും കേസിൽ സിബിഐ കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് ജാമ്യം അനുവദിച്ചത്. 10 ദിവസത്തേക്കാണ് ഡോക്ടർമാരുടെ അസോസിയേഷനുകളുടെ കൂട്ടായ്മ സമരം നടത്താൻ തീരുമാനിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..