ന്യൂഡൽഹി> കുറ്റവിമുക്തരായ വ്യക്തികളുടെ കേസുകൾ സംബന്ധിച്ച വിവരങ്ങൾ സമൂഹത്തിന് ലഭ്യമല്ലാത്തവിധം ഇല്ലാതെയാക്കുന്നത് സംബന്ധിച്ച ചർച്ചകൾക്ക് തുടക്കമിട്ട് സുപ്രീം കോടതി.
ബലാത്സംഗകേസിൽ കുറ്റവിമുക്തനാക്കപ്പെട്ട പ്രതിയുടെ അപേക്ഷയില്‍ വിധിന്യായം വെബ്സൈറ്റില്‍ നിന്നു പിന്‍വലിക്കാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ വിധിക്കെതിരെ 'ഇന്ത്യ കാനൂൻ' (India Kanoon) വെബ്സൈറ്റ് നൽകിയ അപ്പീൽ പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. മദ്രാസ് ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു.
വിധി പുറപ്പെടുവിച്ചു കഴിഞ്ഞാല്‍ അത് പൊതു രേഖകളുടെ ഭാഗമാണെന്നു ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അഭിപ്രായപ്പെട്ടു. വ്യക്തികളുടെ സ്വകാര്യതയ്ക്കുള്ള അവകാശവും പൊതുജനങ്ങൾക്ക് കോടതി രേഖകൾ ലഭിക്കുന്നതിനുള്ള അവകാശവും തമ്മിലുള്ള സംഘർഷം സുപ്രധാനമായ കോടതിവിധികളിലേക്ക് നയിക്കുമെന്നാണ് കരുതുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..