23 December Monday

ധർമ്മടത്ത്‌ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Jan 31, 2020

പിണറായി > ദേശിയ പാതയിൽ ധർമ്മടം മൊയ്തു പാലത്തിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. കൂത്തുപറമ്പ് മൂര്യാട് സ്വദേശി വയലിൽ വീട്ടിൽ ജിതേഷാണ് (42) മരിച്ചത്. വെള്ളിയാഴ്ച രാവിലെ എട്ടോടെയായിരുന്നു അപകടം.
തലശ്ശേരി ഭാഗത്ത് നിന്നും കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കെ എൽ 13 ടി 93 10 കാറും തലശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന കെ എൽ 58 എസ് 5755 ബൈക്കുമാണ് കൂട്ടിയിടിച്ചത്.

നിയന്ത്രണം വിട്ട കാര്‍ തലകീഴായി മറിയുകയും ഇടിയുടെ ആഘാതത്തില്‍ ബോണറ്റുള്‍പ്പെടെ കാറില്‍ നിന്ന് വേര്‍പെട്ട് പോവുകയും ചെയ്തു. ഓടിക്കൂടിയ നാട്ടുകാർ ഉടൻ ജിതേഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും തലശ്ശേരി സഹകരണ ആശുപത്രിയിലേക്കുള്ള യാത്രാ മധ്യേ മരിക്കുകയായിരുന്നു. കാവും ഭാഗം സ്‌കൂളിലെ അറ്റന്റർ ആണ്  ജിതേഷ്. മൃതദേഹം തലശ്ശേരി ജനറലാശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

 -


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top