ചെന്നൈ> ചെന്നൈ-- മംഗളൂരു സൂപ്പര്‍ഫാസ്റ്റിലും മലബാര്‍ എക്സ്പ്രസിലും വന്‍ കവര്‍ച്ച. തിരുപ്പൂരിനും കോഴിക്കോടിനും ഇടയിലും വടകര- മാഹി പരിസരത്തു വെച്ചുമാണ് കവര്‍ച്ചകള്‍ നടന്നത്.
50 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങളാണ് രണ്ട് ട്രെയിനുകളില്‍ നിന്നും മോഷണം പോയത്. ഒരേ ദിശയിലേക്കു സഞ്ചരിക്കുന്ന ട്രെയിനുകളാണ് രണ്ടും.
ചെന്നൈ സ്വദേശി പൊന്നിമാരനില് നിന്നും 25 ലക്ഷം രൂപയുടെ സ്വര്‍ണവും കാഞ്ഞങ്ങാട് സ്വദേശിയില്‍ നിന്നും 15 പവന് സ്വര്‍ണവുമാണ് മോഷണം പോയത്.പരാതിയെ തുടര്‍ന്ന് അന്വേഷണം ആരംഭിച്ചു. ഇരു കവര്‍ച്ചകള്‍ക്കു പിന്നിലും ഒരേ സംഘമാണോയെന്നും പോലീസ് സംശയിക്കുന്നുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..