മുംബൈ > സമൂഹത്തിന്റെ നിലനില്‍പ്പിന് ഒരു കുടുംബത്തില്‍ മൂന്ന് കുട്ടികള്‍ വേണമെന്ന് ആർഎസ്‌എസ് മേധാവി മോഹൻ ഭാഗവത്. നാഗ്‌പുരിൽ നടന്ന സമ്മേളനത്തിലാണ് പ്രഖ്യാപനം. “സമൂഹത്തിന്റെ നിലനിൽപ്പിന് ജനസംഖ്യാ സ്ഥിരത അനിവാര്യമാണ്. പ്രത്യുത്പാദന നിരക്ക് 2.1 ന് താഴെ ആയാല്‍ ആ സമൂഹം വംശനാശം നേരിടുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ആ സമൂഹത്തിന്റെ നാശത്തിന് ബാഹ്യ ഭീഷണിആവശ്യമില്ല. കുടുംബത്തില്‍ മൂന്ന് കുട്ടികള്‍ വേണം.” –--മോഹൻ ഭാഗവത് പറഞ്ഞു. കേന്ദ്ര ഗവൺമെന്റ് ജനസംഖ്യാ നിയന്ത്രണത്തിനുള്ള പദ്ധതികൾക്ക് പ്രചാരണം നൽകുമ്പോഴാണ് ആർഎസ്‌എസ് തലവന്റെ നിലപാട് പ്രഖ്യാപനം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..