25 November Monday

രൂപ റെക്കോര്‍ഡ് തകര്‍ച്ചയില്‍ ; ഡോളറിനെതിരെ മൂല്യം 84.09

വെബ് ഡെസ്‌ക്‌Updated: Thursday Oct 31, 2024

ന്യൂഡല്‍ഹി> യുഎസ് തിരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച ആശങ്കയും വിദേശ നിക്ഷേപകരുടെ പിന്മാറ്റവും മൂലം രൂപ വലിയ തകര്‍ച്ചയിലേയ്ക്ക്. റെക്കോര്‍ഡ് തകര്‍ച്ചയാണ് ഡോളറിനെതിരെ രൂപ രേഖപ്പെടുത്തിയത്. റിസര്‍വ് ബാങ്കിന്റെ യഥാസമയമുള്ള ഇടപെടല്‍ കൂടുതല്‍ തകര്‍ച്ചയില്‍നിന്ന് രൂപയെ രക്ഷിച്ചു.

 ഡോളറിനെതിരെ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലവാരമായ 84.09 ലെത്തി. അതായത് ഒരു ഡോളര്‍ ലഭിക്കാന്‍ 84.09 രൂപ നല്‍കേണ്ട അവസ്ഥയിലാണ് കാര്യങ്ങള്‍.  മറ്റ് ഏഷ്യന്‍ കറന്‍സികളില്‍നിന്ന് വ്യത്യസ്തമായി രൂപയുടെ മൂല്യത്തില്‍ ഒരു മാസത്തിനിടെ ഉണ്ടായ ചാഞ്ചാട്ടം ഒരു ശതമാനത്തില്‍ താഴെയാണ്.

 രണ്ടാഴ്ചക്കിടെ മിക്കവാറും ദിവസങ്ങളില്‍ വിപണിയില്‍ ഡോളര്‍ വിറ്റഴിച്ചു. രാജ്യത്തെ വിപണി ഉയര്‍ന്ന മൂല്യത്തില്‍ തുടരുന്നതും ഉത്തേജന നടപടികളെ തുടര്‍ന്നുള്ള കുതിപ്പില്‍ ചൈനയിലേക്ക് വിദേശ നിക്ഷേപം ഒഴുകുന്നതും തിരിച്ചടിയായി. വിദേശ നിക്ഷേപകര്‍ ഒക്ടോബറില്‍ മാത്രം 85,000 കോടി രൂപയുടെ ഓഹരികളാണ് വിറ്റൊഴിഞ്ഞത്.

ട്രംപ് അധികാരത്തിലെത്തിയാല്‍ ഡോളര്‍ സൂചിക കുതിക്കാനിടയാകും. അതോടെ യുഎസ് ട്രഷറി ആദായത്തില്‍ വര്‍ധനവുണ്ടാകുകയും ഏഷ്യന്‍ കറന്‍സികള്‍ ദുര്‍ബലമാകുകയും ചെയ്യും.
















 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top