ന്യൂഡൽഹി
ഇന്ത്യൻ– -ഇംഗ്ലീഷ് എഴുത്തുകാരിലെ പ്രമുഖൻ റസ്‌ക്കിൻ ബോണ്ടിന് രാംനാഥ് ഗോയങ്ക സാഹിത്യസമ്മാനങ്ങളിലെ ആജീവനാന്ത സംഭാവനകൾക്കുള്ള പുരസ്‌കാരം. ഇന്ത്യയിലെ ഇംഗ്ലീഷ് ബാലസാഹിത്യ രചയിതാക്കളിൽ ശ്രദ്ധേയനായ റസ്‌ക്കിൻ ബോണ്ട് ചെറുകഥ, നോവൽ തുടങ്ങി വിവിധ സാഹിത്യവിഭാഗങ്ങളിൽ 500ഓളം കൃതികൾ രചിച്ചിട്ടുണ്ട്. കേന്ദ്രസാഹിത്യ അക്കാദമി, പത്മശ്രീ, പത്മഭൂഷൺ പുരസ്‌കാരങ്ങൾ നേടി.
വെള്ളിയാഴ്‌ച്ച ഡൽഹിയിൽ നടന്ന പുരസ്‌കാരവിതരണ ചടങ്ങിൽ റസ്‌ക്കിൻ ബോണ്ടിന്റെ കൊച്ചുമകൾ സൃഷ്ടി അവാർഡ് ഏറ്റുവാങ്ങി. സർഗാത്മകസാഹിത്യം വിഭാഗത്തിൽ ഐശ്വര്യ ഝായുടെ കന്നിനോവൽ ‘ദി സെന്റ് ഓഫ് ഫാളൻ സ്‌റ്റാഴ്‌സ്’ അവാർഡിനർഹമായി. കഥേതരവിഭാഗത്തിൽ പ്രമുഖ മാധ്യമപ്രവർത്തക നീരജ ചൗധ്‌രിയുടെ ‘ഹൗ പ്രൈംമിനിസ്‌റ്റേഴ്‌സ് ഡിസൈഡ്’ എന്ന പുസ്‌തകം തെരഞ്ഞെടുക്കപ്പെട്ടു. ആറ് പ്രധാനമന്ത്രിമാർ നിർണായകവിഷയങ്ങളിൽ എങ്ങനെ തീരുമാനങ്ങളെടുത്തുവെന്ന് വ്യക്തമാക്കുന്ന അന്വേഷണാത്മക ഗ്രന്ഥമാണിത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..