22 December Sunday

ക്ഷേത്രത്തിലെത്തി മാപ്പുപറയണം, അല്ലെങ്കിൽ 5 കോടി നൽകണം; സൽമാൻ ഖാന് വീണ്ടും വധഭീഷണി

വെബ് ഡെസ്‌ക്‌Updated: Tuesday Nov 5, 2024

മുംബൈ > ബോളിവുഡ് നടൻ സൽമാൻ ഖാന് നേരെ വീണ്ടും വധഭീഷണി. ലോറൻസ് ബിഷ്ണോയി സംഘത്തിൽ നിന്നാണ് വധഭീഷണി വന്നതെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. മുംബൈ പൊലീസിനാണ് ഭീഷണി സന്ദേശം ലഭിച്ചത്. ജീവനോടെ ഇരിക്കണമെന്നുണ്ടെങ്കിൽ ക്ഷേത്രത്തിലെത്തി മാപ്പ് പറയണമെന്നും അല്ലെങ്കിൽ അഞ്ച് കോടി രൂപ നൽകണമെന്നുമായിരുന്നു സന്ദേശം.

വാട്സ്ആപ്പിലൂടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഒരാഴ്ചയ്ക്കിടെ സൽമാൻ ഖാന് ലഭിക്കുന്ന രണ്ടാമത്തെ വധഭീഷണിയാണിത്. മഹാരാഷ്ട്ര മുൻ മന്ത്രി ബാബാ സിദ്ദിഖിയുടെ മരണത്തിന് ശേഷം സൽമാൻ ഖാനും ബാബാ സിദ്ദിഖിയുടെ മകൻ സീഷൻ സിദ്ദിഖിക്കും നേരെ വധഭീഷണി വ്യാപകമായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top