27 December Friday

ഫഡ്‌നാവിസിന്റെ വിശ്വസ്‌തൻ 
എൻസിപിയിൽ

വെബ് ഡെസ്‌ക്‌Updated: Thursday Sep 5, 2024


മുംബൈ
മഹാരാഷ്‌ട്രയിൽ നിയമസഭാ തെരഞ്ഞെടുപ്പ്‌ അടുത്തിരിക്കെ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ വിശ്വസ്‌തനും ബിജെപി ജില്ലാ പ്രസിഡന്റുമായ സമർജിത്‌ സിങ്‌ ഘട്‌ഗെ ശരദ്‌ പവാർ നയിക്കുന്ന എൻസിപിയിൽ ചേർന്നു. ഛത്രപതി ഷാഹു സഹകരണ പഞ്ചസാര ഫാക്ടറി ചെയർമാനും കോലാപ്പുർ രാജകുടുംബാംഗവുമായ സമർജിതിന്റെ രാജി ബിജെപിക്ക്‌ കനത്ത തിരിച്ചടിയായി. മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍  കർണാടക അതിർത്തിയിലുള്ള കഗൽ സീറ്റില്‍ എൻസിപി സ്ഥാനാര്‍ഥിയായി ഷാഹു മത്സരിക്കാന്‍ സാധ്യതയുണ്ട്.  എൻസിപി അജിത്‌ പവാർ പക്ഷക്കനേതാവും വിദ്യാഭ്യാസ മന്ത്രിയുമായ ഹസൻ മുഷ്‌റിഫ്‌ ആയിരിക്കും എതിരാളി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top